2007 ല്‍ ആലോചിച്ചു തുടങ്ങിയ ചന്ദ്രയാന്‍ 2 എന്തുകൊണ്ട് ഇത്രയും വൈകി, അതിനിടയില്‍ ദൗത്യത്തില്‍ എന്തല്ലാം മാറ്റങ്ങള്‍ വന്നു; എന്തുകൊണ്ട് വിക്ഷേപണ വാഹനം മാറ്റി, എങ്ങിനെയാണ് ചന്ദ്രനില്‍ എത്തുന്നത്, എങ്ങിനെയാണ്, എവിടെയാണ് വിക്രം ഇറങ്ങുന്നത്, എന്തെല്ലാമാണ് അതിലെ ഉപകരണങ്ങള്‍, എന്താണ് റോവറിന്റെ ദൗത്യം ഇങ്ങിനെ നൂറായിരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് എന്റെ പുതിയ ചന്ദ്രയാന്‍-2 എന്ന പുസ്തകം. ബഹിരാകാശ വിജ്ഞാനം സാധാരണ വായനക്കാര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ലളിതമായാണ് ഈ പുസ്തകത്തിന്റെ രചന. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ചന്ദ്രയാന്‍ 2 ഇപ്പോള്‍ ഓൺലൈനായും ബുക്ക് സ്റ്റാളുകളിലൂടെയും വായനക്കാര്‍ക്ക് ലഭ്യമാണ്. ഡി സി ബുക്സിന്റെ സൈറ്റിൽ ഇ-ബുക്കായും ലഭ്യമാണ്.
വരും ദിവസങ്ങളിൽ ആമസണിലും ലഭ്യമാകും.