Jan 6, 2022

[New Book] Vikram Sarabhai Rocketil Oru Jeevitham | വിക്രം സാരാഭായി റോക്കറ്റിൽ ഒരു ജീവിതം

ആധുനിക ഭാരതത്തെ ബഹിരാകാശ ഗവേഷണത്തിന്റെ ഔന്നത്യങ്ങളിലേക്ക് കൈ പിടിച്ചു കയറ്റിയ ക്രാന്തദർശിയായ പ്രതിഭാധനനാണ് വിക്രം സാരാഭായി ഒരു നാടിന്റേയും ഒരു കാലത്തിന്റേയും പരിച്ഛേദം കൂടിയാണ്. ഈ ജീവിതകഥ സാരാഭായിയുടെ ശാസ്ത്രസപര്യ, കുടുംബ ബന്ധങ്ങൾ, പ്രണയം, വിവാഹം, രാഷ്ട്രീയം, സ്വപ്നങ്ങൾ, സൗഹൃദങ്ങൾ എന്നിവ ഇവിടെ ഇഴചേരുന്നു. ആധുനിക ശാസ്ത സാങ്കേതിക വിദ്യകൾ സാമാന്യ ജനത്തിന്റെ ഉന്നമനത്തി നായിരിക്കണം എന്ന ജീവിതവതം ഒരു രാഷ്ട്രത്തിന്റെ ഗതി മാറ്റിയ വഴിയും, 130 കോടി ജനങ്ങളെ ചൊവ്വയിലും ചന്ദ്രനിലും എത്തിച്ച ഗവേഷണ പരമ്പരയുടെ ബാല്യകാല കഥകളും ഇതിൽ കാണാം.

പുസ്തകം ഓൺലൈൻ ആയി വാങ്ങാൻ ഈ ലിങ്ക് സന്ദർശിക്കുക 

[New Book] Kuttikalude Rocket Pusthakam | കുട്ടികളുടെ റോക്കറ്റ് പുസ്തകം

കുട്ടികളുടെ റോക്കറ്റ് പുസ്തകം (2021 ) ഏത് പ്രായത്തിലുമുള്ള കുട്ടികളുടെയും കൗതുകമാണ് റോക്കറ്റ്. എന്താണ് റോക്കറ്റ്? എന്തിനാണ് റോക്കറ്റ്? എങ്ങനെയാണ് റോക്കറ്റ്? എങ്ങോട്ടാണ് റോക്കറ്റ്എ? ന്നിങ്ങനെ കുട്ടി മനസ്സിൽ രൂപപ്പെടുന്ന റോക്കറ്റിനെക്കുറിച്ചുള്ള ഒട്ടേറെ ചോദ്യങ്ങൾക്കെല്ലാം ഉത്തരമാകുന്ന കൃതി ഒപ്പം കളിാക്കറ്റുകൾ ഉണ്ടാക്കാനുള്ള വിദ്യകളും.
പുസ്തകം പബ്ലിഷറിൽ നിന്നും നേരിട്ട് വാങ്ങാൻ നിങ്ങളുടെ വിലാസം 8848490199 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശം അയക്കുക.

Jan 27, 2021

[New Book] Panthranduper Chandranil | പന്ത്രണ്ടുപേർ ചന്ദ്രനിൽ

ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോൾ നാളിതുവരെയുള്ള ചാന്ദ്ര മാനവ ദൗത്യങ്ങളെ വിലയിരുത്തുകയാണ് ഈ കൃതിയിൽ. 1972 ലായിരുന്നു അവസാനമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണെങ്കിലും വീണ്ടും ചന്ദ്രനിൽ പോകാൻ ലോകം ഒരുങ്ങുമ്പോൾ ചന്ദ്രനിൽ ഇറങ്ങിയ പന്ത്രണ്ട് പേരെക്കുറിച്ചും അവരുടെ യാത്രയെക്കുറിച്ചും വിശദമായി ചർച്ച ചെയ്യുന്ന ഈ കൃതി, മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടേയില്ലെന്ന് പ്രചരിപ്പിക്കുന്നവരെ തിരുത്തുകയും ചെയ്യുന്നു.
പുസ്തകം ആമസണ്, ഫ്ലിപ്കാർട്ട് എന്നീ സൈറ്റുകളിൽ ഉടൻ ലഭ്യമാകും. ഇപ്പോൾ തന്നെ ഓഡർ ചെയ്യാൻ ജ്ഞാനേശ്വരി പബ്ലികേഷൻസുമായി +91 88484 90199 എന്ന നമ്പറിൽ ബന്ധപ്പെടുക.

Sep 29, 2019

Chat with Wing Commander (Rtd.) Rakesh Sharma | Spaces 2019

At the recently held Spaces 2019, curated under the aegis of DC Books, I had a chat with the first Indian in space, Wing Commander (Rtd.) Rakesh Sharma. Here's the video.


[New Book] Ever Upwards: ISRO in Images

Ever Upwards: ISRO in Images, co-authored with Dr. P. V. Manoranjan Rao and Dr. B. N. Suresh was published recently. The book is available on Amazon (Hard Copy and Kindle) and across book stores. 

50 years of Apollo 11 | Article in Kerala Kaumudi

മനുഷ്യന്റെ ചാന്ദ്ര യാത്രകളെക്കുറിച്ച് ജൂലൈ 7 - 14 കേരളം കൗമുദി വാരികയിൽ വന്ന ലേഖനം. ചിത്രത്തിൽ ക്ലിക്ക് ചെയ്തു ലേഖനം ഡൗൺലോഡ് ചെയ്യുക. 

Aug 3, 2019

[New Book] ചന്ദ്രയാന്‍ 2- ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണ ദൗത്യം

2007 ല്‍ ആലോചിച്ചു തുടങ്ങിയ ചന്ദ്രയാന്‍ 2 എന്തുകൊണ്ട് ഇത്രയും വൈകി, അതിനിടയില്‍ ദൗത്യത്തില്‍ എന്തല്ലാം മാറ്റങ്ങള്‍ വന്നു; എന്തുകൊണ്ട് വിക്ഷേപണ വാഹനം മാറ്റി, എങ്ങിനെയാണ് ചന്ദ്രനില്‍ എത്തുന്നത്, എങ്ങിനെയാണ്, എവിടെയാണ് വിക്രം ഇറങ്ങുന്നത്, എന്തെല്ലാമാണ് അതിലെ ഉപകരണങ്ങള്‍, എന്താണ് റോവറിന്റെ ദൗത്യം ഇങ്ങിനെ നൂറായിരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് എന്റെ പുതിയ ചന്ദ്രയാന്‍-2 എന്ന പുസ്തകം. ബഹിരാകാശ വിജ്ഞാനം സാധാരണ വായനക്കാര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ലളിതമായാണ് ഈ പുസ്തകത്തിന്റെ രചന. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ചന്ദ്രയാന്‍ 2 ഇപ്പോള്‍ ഓൺലൈനായും ബുക്ക് സ്റ്റാളുകളിലൂടെയും വായനക്കാര്‍ക്ക് ലഭ്യമാണ്. ഡി സി ബുക്സിന്റെ സൈറ്റിൽ ഇ-ബുക്കായും ലഭ്യമാണ്.

 ചന്ദ്രയാൻ 2 | Chandrayaan 2 | V. P. Balagangadharan

വരും ദിവസങ്ങളിൽ ആമസണിലും ലഭ്യമാകും.